സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: പവന് വില 70,160 രൂപയ്ക്ക്
കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനയുണ്ടായതിന് പിന്നാലെ വെള്ളിയാഴ്ച 1480 രൂപ കൂടി വില ഉയര്‍ന്നു. അമേരിക്കയിലെ ട്രംപ് നയങ്ങളിലുണ്ടായ തീരുവ വര്‍ധനവും അതിനെ തുടർന്നുള്ള ആഗോള വിപണികളിലെ അനിശ്ചിതത്വവുമാണ് ഈ മാറ്റത്തിന് പ്രധാനകാരണം. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്കാണ് കൂടുതൽ ഉപഭോക്താക്കളും നിക്ഷേപകരും തിരിയുന്നതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.